മമ്പറം : ഒയിസ്ക ഇൻറർനാഷണൽ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മമ്പറം യുപി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് , ജൂനിയർ റെഡ് ക്രോസ് അംഗങ്ങളുടെ വീടുകളിൽ വെച്ചുപിടിപ്പിക്കുവാനുള്ള ഔഷധ — വൃക്ഷ തൈകളുടെ വിതരണ ഉദ്ഘാടനം ഒയിസ്ക ഇൻറർനാഷണൽ മമ്പറം ചാപ്റ്റർ വൈസ് പ്രസിഡണ്ട് ടി. ചന്ദ്രൻറെ അദ്ധ്യക്ഷതയിൽ ഒയിസ്ക ഇൻറർനാഷണൽ സൗത്ത് ഇന്ത്യൻ പ്രതിനിധി അഡ്വക്കറ്റ് ടി പി ധനഞ്ജയൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. 93 വളണ്ടിയർമാരുടെ വീടുകളിൽ തൈകൾ വച്ചുപിടിപ്പിക്കുവാനും പ്രസ്തുത അംഗങ്ങളെ ഒരു വീട്ടിൽ ഒരു ഔഷധവൃക്ഷം പദ്ധതിയിൽ ഉൾപ്പെടുത്തി അധ്യാപകരുടെ മേൽനോട്ടത്തിൽ മൂന്നുമാസത്തിലൊരിക്കൽ തൈകളുടെ വളർച്ചാ പരിശോധന നടത്തുവാനും തീരുമാനിച്ചു .പ്രസ്തുത ചടങ്ങിൽ ഒയിസ്ക ജില്ലാ സെക്രട്ടറി കക്കോത്ത് പ്രഭാകരൻ പദ്ധതി വിശദീകരണം നടത്തി. പ്രധാനാധ്യാപിക സുധ ജി സ്വാഗത ഭാഷണം നടത്തിയ ചടങ്ങിൽ ജെ ആർ സി കൗൺസിലർ ശ്രീരൂപ് മാസ്റ്റർ നന്ദി രേഖപ്പെടുത്തി .
മമ്പറം ചാപ്റ്റർ ജോയിൻ സെക്രട്ടറിഎൻ.രമേശൻ, ഒയിസ്കമെമ്പറും പാരാ ലീഗൽ വളണ്ടിയറുമായ സുദേഷ് കുമാർ പാച്ചപ്പൊയ്ക, സ്കൗട്ട്സ് മാസ്റ്റർ അശ്വന്ത്,
സ്കൗട്ട് ലീഡർ പ്രിയങ്ക,മുതിർന്ന അധ്യാപകൻ പ്രിയേഷ് മാസ്റ്റർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കറിവേപ്പില,നീർമരുത് ,നെല്ലി,കൂവളം,മൾബറി ,തുടങ്ങിയ തൈകളാണ് വിതരണം ചെയ്തത്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post