പാനൂർ :എസ് എസ് എൽ സി , പ്ലസ്ടു ഉന്നത വിജയം കരസ്ഥമാക്കിയ
വിദ്യാർത്ഥികൾക്ക് കടവത്തൂർ സർവ്വീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ
എ.പി. കുഞ്ഞിക്കണ്ണൻ സ്മാരക എൻഡോവ്മെൻ്റ് വിതരണം ബേങ്ക് ഹാളിൽ
നടന്നു. റബ്കോ ചെയർമാൻ കാരായി രാജൻ എൻഡോവ്മെൻ്റ് വിതരണം നിർവഹിച്ചു. മൊമെൻ്റോയും കാഷ് അവാർഡും ‘ഇന്ത്യൻ ഭരണഘടന: അടിത്തറയും ആരൂഢവും, എന്ന പുസ്തകവും നാൽപതോളം വിദ്യാർത്ഥികൾക്ക് സമ്മാനിച്ചു.പരിപാടിയിൽ ബേങ്ക് വൈസ് പ്രസിഡണ്ട്
ഖലീൽ അഹമ്മദ് അധ്യക്ഷനായി.പി.കെ. മുകുന്ദൻ മാസ്റ്റർ, കൊയമ്പ്രത്ത്
ഇസ്മായിൽ മാസ്റ്റർ, സി.കെ. ബി. തിലകൻ മാസ്റ്റർ, ഇടവലത്ത് മനോജ്, വി.പി. അബൂബക്കർ, ഒ.ടി. മഹമൂദ് തുടങ്ങിയവർ
സംസാരിച്ചു. ബേങ്ക് സെക്രട്ടറി എ.കെ. സുരേഷ് സ്വാഗതവും ഡയറക്ടർ
പി. മനോജ് കുമാർ നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post