തലശേരി: തലശേരി നഗരസഭ മുൻ വൈസ്‌ചെയർമാനും സിപിഐ എം തലശേരി ഏരിയകമ്മിറ്റി അംഗവുമായിരുന്ന നങ്ങാറത്ത്‌പീടിക സുരഭിയിൽ എം പുരുഷോത്തമൻ (77) അന്തരിച്ചു. സംസ്‌കാരം ശനി പകൽ 3ന് കണ്ടിക്കൽ നിദ്രാതീരം. അസുഖത്തെ തുടർന്ന് തലശേരി കോ–-ഓപ്പറേറ്റീവ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സിപിഐ എം കോടിയേരി ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചു. കോടിയേരി പഞ്ചായത്ത് മുൻ പ്രസിഡന്റാണ്. മാടപ്പീടിക സൗത്ത്‌വയലളം യുപി സ്‌കൂൾ റിട്ട. അധ്യാപകനാണ്. കെപിടിയു മുൻ ജില്ല കമ്മിറ്റി അംഗവും കെഎസ്‌ടിഎയുടെ ആദ്യകാല നേതാവുമാണ്. 1970ൽ സിപിഐ എം അംഗമായി. പുന്നോൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കർഷകസംഘം കോടിയേരി വില്ലേജ് സെക്രട്ടറി, തലശേരി ഏരിയ ഭാരവാഹി, പാറാൽ വീവേഴ്‌സ് സൊസൈറ്റി ഡയരക്‌ടർ എന്നീ നിലകളിലും ദീർഘകാലം പ്രവർത്തിച്ചു. ഭാര്യ: രാധ ടീച്ചർ(തലശേരി നഗരസഭ മുൻ കൗൺസിലർ, മാക്കൂട്ടം ഗവ. യുപി സ്‌കൂൾ റിട്ട. അധ്യാപിക). മക്കൾ: എം കെ ബിജു, എം കെ സിജു (കോടിയേരി സർവീസ് സഹകരണ ബാങ്ക്, സിപിഐ എം നങ്ങാറത്ത്‌പീടിക ബ്രാഞ്ച് സെക്രട്ടറി), എം കെ റിജു (നിയമസഭ സ്‌പീക്കറുടെ ഓഫീസ്). മരുമക്കൾ: കെ സി വിജിഷ (തലശേരി ജനറൽ ആശുപത്രി), രമ്യരാജ്, ഫർസാന
Sign in
Sign in
Recover your password.
A password will be e-mailed to you.