Latest News From Kannur

പുസ്തക പ്രകാശനവും ഇ സി സി ഇ സാക്ഷ്യപത്ര വിതരണവും ഇന്ന് 2.30 ന് നടക്കും; ഉദ്ഘാടനം കെ.പി.മോഹനൻ എം.എൽ എ

0

പാനൂർ : അക്ഷര മിഠായി കവിതാ സമാഹാരം പ്രകാശനവും ഇസിസിഇ സാക്ഷ്യ പത്രവിതരണവും ഇന്ന് ഉച്ചക്ക് 2.30 ന് പാനൂർ വിഷൻ ബിസിനസ് സ്കൂളിൽ നടക്കും. കൂത്തുപറമ്പ് എം എൽ എ, കെ.പി.മോഹനൻ ഉദ്ഘാടനം ചെയ്യും. പുസ്തക പ്രകാശനവും സാക്ഷ്യപത്രവിതരണവും അദ്ദേഹം നിർവ്വഹിക്കും. മുകുന്ദൻ പുലരി എഴുതിയ 38-> മത് പുസ്തകമാണ് അക്ഷര മിഠായി കവിതാ സമാഹാരം. മട്ടന്നൂർ ശിവരഞ്ജിനി കലാക്ഷേത്രം ഡയരക്ടർ പി.വി.വേണുഗോപാൽ അദ്ധ്യക്ഷനാവുന്ന ചടങ്ങിൽ , വിഷൻ ബിസിനസ് സ്കൂൾ ഡയരക്ടർ കെ.മുരളീധരൻ പുസ്തകം ഏറ്റുവാങ്ങും. ജൻവാണി റേഡിയോ പ്രോഗ്രാം കോർഡിനേറ്റർ വി.ഇ. കുഞ്ഞനന്തൻ പുസ്തകപരിചയം നിർവ്വഹിക്കും. പെരിങ്ങത്തൂർ മാതൃഭൂമി ലേഖകൻ ദേവദാസ് , പാനൂർ പ്രസ്ക്ലബ്ബ് പ്രസിഡണ്ടും സീനിയർ സിറ്റിസൺസ് ഫോറം സംസ്ഥാന സെക്രട്ടറിയുമായ വി.പി. ചാത്തു മാസ്റ്റർ, ഹെഡ്മാസ്റ്റർ രാജേഷ് കുമാർ എന്നിവർ ആശംസയർപ്പിക്കും. ഗ്രന്ഥകർത്താവ് മുകുന്ദൻ പുലരി മറുമൊഴി പറയും. വിഷൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് എം.ഡി. റിയാസ് പി.കെ. സ്വാഗതവും പ്രിൻസിപ്പൽ ഹസന ടീച്ചർ നന്ദിയും പറയും.

Leave A Reply

Your email address will not be published.