ബ്ലഡ് ഡോണേഴ്സ് കേരള ചാരിറ്റബിൾ സൊസൈറ്റി തലശ്ശേരി താലൂക്ക് ട്രഷറർ റയീസ് മാടപ്പീടികയുടെ ഗൃഹ പ്രവേശനത്തിന്റെ ഭാഗമായാണ് സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടു കൂടി രക്തദാനക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ ഗൃഹപ്രവേശനത്തിന് വന്ന നിരവധി പേർ രക്തദാനം ചെയ്തു. നിയമസഭാസ്പീകർ അഡ്വ: എ എൻ ഷംസിർ രക്തദാന ക്യാമ്പ് സന്ദർശിച്ചു. BDK സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ സമീർ പെരിങ്ങാടി, തലശ്ശേരി താലൂക്ക് പ്രസിഡന്റ് പി.പിറിയാസ് വട്ടകാരി കൈതാൽ , സെക്രട്ടറി ഷംസീർ പരിയാട്ട്, ജോ: സിക്രട്ടറി സുഗീഷ് പുല്ലോടി എന്നിവർ സംസ്സാരിച്ചു. BDK ജില്ലാ സെക്രട്ടറി മുഹമ്മദ് മുസമ്മിൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ധനേഷ് വി സി, ഷാഹിന സലാം ബിഡികെ തലശ്ശേരി എക്സിക്യൂട്ടീവ് മെമ്പർ മിർഷാദ്, റജീഷ് കരുവയൽ,മജീഷ് ടി തപസ്യ, രാജീവൻ ടി കോടിയേരി, മുംതാസ്, ജസീല എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.