Latest News From Kannur

സൈനികവാഹനത്തിനു മുകളിലേക്ക് പാറക്കഷണങ്ങൾ പതിച്ച് മലയാളി ജവാൻ മരിച്ചു

0

രാമനാട്ടുകര:വാഹനത്തിനു മുകളിലേക്ക് കല്ലുപതിച്ച് മലയാളി സൈനികന് ദാരുണാന്ത്യം. കോഴിക്കോട് ഫറോക്ക് ചുങ്കം കുനത്തമോട്ട വടക്കേ വാൽ പറമ്പിൽ ജയരാജൻ മകൻ പി. ആദർശാണ് (26) മരിച്ചത്. വെള്ളിയാ ഴ്ച ഉച്ചയ്ക്ക് ഹിമാചൽപ്രദേ ശിലെ ഷിംലയിലാണ് അപകടമുണ്ടായത്.കരസേന 426 ഇൻ ഡിപെൻഡൻ്റ് എൻജിനിയറിങ് കമ്പനിയിൽ സൈനികനായിരുന്ന ആദർശ് ഏഴുവർഷമായി സർവീസിലുണ്ട്.ആദർശ് സഞ്ചരിച്ച വാഹനത്തിനുമുകളിലേ ക്ക് മലമുകളിൽനിന്ന് ക ല്ലുവീഴുകയായിരുന്നു. റെജിമെൻറിലെ ജാക്രി ട്രാൻസിസ്റ്റ് ക്യാമ്പിൽനിന്ന് ജോലിസ്ഥലത്തേക്കു പോകുമ്പോൾ മണ്ണിടിച്ചിൽ ഉണ്ടായതിനെത്തു ടർന്നാണ് പാറക്കഷണ ങ്ങൾ വാഹനത്തിനു മു കളിലേക്ക് വീണത്. ഫാറൂഖ് ചേമ്പീട്ടിൽ കോളേജ് സുരേഷി ൻ്റെ മകൾ ആദിത്യയാണ് ഭാര്യ. നവംബർ ഒമ്പതിന് വിവാഹം കഴിഞ്ഞ തിനുശേഷമായിരുന്നു വീണ്ടും ജോലിയിൽ പ്ര വേശിച്ചത്. സൈന്യത്തിന്റെ നടപടി ക്രമങ്ങൾക്കു ശേഷം മൃതദേഹം ശനിയാഴ്ച വൈകീട്ട് കണ്ണൂർ മിലിട്ടറി ക്യാമ്പിലെത്തിക്കുമെ ന്നാണ് ബന്ധുക്കൾക്ക് ല ഭിച്ച വിവരം. അമ്മ: ബബിത. സ ഹോദരങ്ങൾ: അക്ഷയ (ഇന്ത്യൻ ആർമി, ലഖ്‌നൗ ഉത്തർപ്രദേശ്, കാലിക്ക റ്റ് ഡിഫൻസ് മെമ്പർ), അനന്തു

Leave A Reply

Your email address will not be published.