മയ്യഴിക്കാരനായി പുതുച്ചേരി സർക്കാർ സർവ്വീസ്സിൽ ജോലി ലഭിച്ച ശേഷം അസംഘടിതരായ ജീവനക്കാരെ ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് നിരവധിയായ പ്രക്ഷോപങ്ങൾ ജീവനക്കാർക്ക് വേണ്ടിയും പുതുച്ചേരി പൊതു സമൂഹത്തിനു വേണ്ടിയും നയിച്ച സഖാവ്.സി.എച്ച് ബാല മോഹനൻ്റെ രണ്ടാം ചരമവാർഷികം മയ്യഴി സർക്കാർ ജീവനക്കാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് സർവ്വീസ്സ് അസ്സോസ്സിയേഷൻ സമുചിതമായി ആചരിച്ചു.
മാഹി പബ്ലിക്ക് സർവ്വീസ്സ് ക്രഡിറ്റ് സൊസൈറ്റി അങ്കണത്തിൽ ചേർന്ന അനുസ്മരണ സായാഹ്നം മുൻ FSA പ്രസിഡൻ്റ് ശ്രീ.സി.പി.ഹരീന്ദ്രൻ ഉത്ഘാടനം ചെയ്തു.ശ്രീ.സി.എച്ച്.പ്രഭാകരൻ മുഖ്യഭാഷണം നടത്തി. FSA പ്രസിഡൻ്റ് ശ്രീ.സി.എച്ച്. സത്യനാഥൻ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ജനറൽ സിക്രട്ടറി ശ്രീകുമാർ ഭാനു സ്വാഗതം പറഞ്ഞു. സ: സി.എച്ച് ബാല മോഹനൻ്റെ സ്മരണാർത്ഥം വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കുകയും ചെയ്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post