മാഹി: പുതുച്ചേരി സംസ്ഥാന സ്ക്കൂൾ തല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ മാഹി മേഖലയിലെ സീനിയർ ജൂനിയർ ടീം അംഗങ്ങളെ മാഹിയിൽ വെച്ച് ആദരിച്ചു. മാഹി സുധാകരൻ മാസ്റ്റർ മെമ്മോറിയൽ ഫുട്ബോൾ അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടന്ന ആദരിക്കൽ ചടങ്ങിൻ്റെ ഉദ്ഘാടനം മാഹി പോലീസ് സർക്കിൾ ഇൻസ്പെക്ടർ ആർ. ഷൺമുഖം നിർവ്വഹിച്ചു. ജോസ് ബേസിൽ ഡിക്രൂസിന്റെ അദ്ധ്യക്ഷത വഹിച്ചു.
അഡ്വ.വൽസരാജ്, മനോജ് വളവിൽ, അഡ്വ ടി. അശോക് കുമാർ , അക്കാദമി ചീഫ് കോച്ച് സലീം പി.ആർ, ഉമേഷ് ബാബു .ശരൺ മോഹൻ, പോൾ ഷിബു, അജയൻ പൂഴിയിൽ സംസാരിച്ചു. പ്രസാദ് വി, മുഹമ്മദ് ഷഫീഖ്. വി.കെ.സുജിത്ത്, മഹേഷ് ബാബു, രാജീവൻ, വി.സുകുമാർ നേതൃത്വം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post