കോഴിക്കോട് : ഇന്നലെ കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഷോട്ടോകാൻ നാഷണൽ ടൂർണമെന്റിൽ ഷോട്ടോകാൻ കരാട്ടെ ട്രെയിനിങ് സെന്റർ കോറോത്ത് റോഡിന് അഭിമാനകരമായ നേട്ടം കൈവരിക്കാൻ സാധിച്ചു.
8 ഗോൾഡ് മെഡൽ 🥇
5 സിൽവർ മെഡൽ 🥈
7 ബ്രൗൺസ് മെഡൽ 🥉
21 കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടാണ് ഈ അഭിമാനകരമായ നേട്ടം കൈവരിക്കാൻ സാധിച്ചത് ഇന്ത്യയിലെ നിരവധി സംസ്ഥാന ങ്ങളിൽ നിന്നുള്ള അഞ്ഞൂറോളം കുട്ടികൾ പങ്കെടുത്തിരുന്നു . മികച്ച വിജയം കരസ്ഥമാക്കിയ ഷോട്ടോകാൻ കരാട്ടെ ട്രെയിനിങ് സെന്റർ കോറോത്ത് റോഡിന്റെ മാനേജർ സെൻസായി രവിദ്ദ് മാസ്റ്ററെ നിഹോൺ ഷോട്ടോകാൻ കരാട്ടെയുടെ ഏഷ്യൻ ചീഫ് സെൻസായി അരുൺ ദേവ് ആദരിച്ചു .മെയ് 19 ന് ഇരുപത്തി അഞ്ചാം വാർഷികം ആഘോഷിക്കാൻ പോകുന്ന അവസരത്തിൽ ഈ നേട്ടം കൈവരിക്കാൻ സാധിച്ചതിൽ വളരെ അഭിമാനിക്കുന്നു എന്ന് ഷോട്ടോകാൻ കരാട്ടെ ട്രെയിനിങ് സെന്റർ കോറോത്ത് റോഡിന്റെ മാനേജർ ആയ സെൻസായി രവിദ്ദ് മാസ്റ്റർ അഭിപ്രായപ്പെട്ടു .