Latest News From Kannur

ചാലക്കര പുരുഷുവിന് മെയ് ഡേ മാധ്യമ അവാർഡ്

0

കണ്ണൂർ:  കണ്ണൂർ മീറ്റും വിൻവിൻ കോർപ്പറേഷനും സംയുക്തമായി ഏർപ്പെടുത്തിയ ഈ വർഷത്തെ മെയ് ഡേ അവാർഡിന് കേരള കൗമുദി തലശ്ശേരി ലേഖകൻ ചാലക്കര പുരുഷു അർഹനായി പത്രപ്രവർത്തന രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ചാലക്കര പുരുഷുവിന് നാളിതുവരെയുള്ള മികച്ച പ്രവർത്തനത്തെ മുൻ നിർത്തിയാണ് അവാർഡ് നൽകുന്നത് മനോജ് ശില്പി രൂപകൽപന ചെയ്ത ശിൽപ്പവുംപ്രശസ്തിപത്രവും പൊന്നാടയുമാണ് അവാർഡ് പുരസ്കാരം ജൂൺ ആദ്യവാരം സമ്മാനിക്കുമെന്ന് കണ്ണൂർ മിറർ മേനേജിംഗ് എഡിറ്റർ ടി മിലേഷ് കുമാർ അറിയിച്ചു വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സിൽനഫ്രാൻസിസ് ,കെ രജീവൻ, ജയൻ ചോല, സി വി മനോഹരൻ , നസീർ മുഹമ്മദ്, ഡാങ്കേ പൂക്കോട്, അബ്ദുൾ മുനീർ എന്നിവരും അവാർഡിന് അർഹരായി.

Leave A Reply

Your email address will not be published.