Latest News From Kannur

സഹപാഠിക്കൂട്ടം സംഗമം 21 ന് ഞായറാഴച

0

പാനൂർ: പാനൂർ ഹൈസ്കൂളിലെ 1983 ബാച്ച് വിദ്യാർത്ഥികൾ സഹപാഠിക്കൂട്ടം എന്ന പേരിൽ ഏപ്രിൽ 21 ന് ഞായറാഴ്ച രാവിലെ 9 മണിക്ക് പാനൂർ പി ആർ എം ഹയർസെക്കന്ററി സ്കൂളിൽ സംഗമിക്കും. 10 മണിക്ക് അസംബ്ലിയോടെ പരിപാടികൾ തുടങ്ങും. സംഗമം കെ.പി.മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്യും. സഹപാഠിക്കൂട്ടം ചെയർമാൻ ഇ മനോഹ രൻ അദ്ധ്യക്ഷനാവുന്ന സംഗമത്തിൽ ഡോ.സി.അബൂബക്കർ , ജീവിതത്തിൽ നിന്നും വിട പറഞ്ഞ സഹപാഠികളേയും അദ്ധ്യാപകരേയും അനുസ്മരിക്കും. എ.യതീന്ദ്രൻ മുഖ്യഭാഷണം നടത്തും. കെ.പി.രമേഷ് ബാബു ആദരഭാഷണം നടത്തം. ജനറൽ കൺവീനർ എൻ രതി , സ്വാഗതവും മനോജ് കുമാർ കൃതജ്ഞതയും പറയും. ഉച്ചക്ക് 2 മണിക്ക് കലാവിരുന്ന് ആരംഭിക്കും. സഹപാഠി സംഗമ കാര്യങ്ങൾ വിശദീകരിക്കാൻ ചേർന്ന വാർത്താ സമ്മേളനത്തിൽ ജനറൽ കൺവിനർ എൻ. രതി , വൈസ് ചെയർമാൻ , ഇ . മനോഹരൻ ,കെ.പി.രമേഷ് ബാബു , വൈസ് ചെയർമാൻ മുഹമ്മദലി , മനോജ് കുമാർ എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.