കൂത്തുപറമ്പ് തൃക്കണ്ണാപുരം ശ്രീ കൂർമ്പ ഭഗവതി ക്ഷേത്രത്തിൽ സ്വർണ്ണപ്രശ്നചിന്തയിൽ തെളിഞ്ഞ പ്രശ്ന പരിഹാര പൂജകൾ 22 ന് നടക്കും. ക്ഷേത്ര തന്ത്രി പുല്ലഞ്ചേരി ഇല്ലത്ത വിഷ്ണുനമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ മൃത്യുഞ്ജയ ഹോമം ,ഗണപതി ഹോമം ,ഭഗവതി സേവ എന്നീ പൂജാകർമങ്ങൾ രാവിലെ 7 മണിക്ക് ആരംഭിക്കും .പൂജകൾക്ക് ശേഷം കൂട്ട പ്രാർത്ഥനയും ഉണ്ടായിരിക്കും