Latest News From Kannur

യു ഡി വൈ എഫ് 21 ന് ബൂത്ത് തല പ്രചാരണം നടത്തും രാഹുൽ മാങ്കൂട്ടത്തിൽ

0

പാനൂർ :21-ാം തീയ്യതി യു.ഡി.വൈ.എഫിന്റെ നേതൃത്വത്തിൽ ബൂത്തുതല പ്രചാരണ പരിപാടി സംഘടിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ എൽ ഡി എഫ് വ്യാജ പ്രചാരണങ്ങളുമായി വരുകയാണ്. യുഡിഎഫ് സ്ഥാനാർത്ഥിക്കും നേതാക്കൾക്കുമെതിരെ യുള്ള ആരോപണങ്ങൾക്ക് ജനങ്ങൾ തിരഞ്ഞെടുപ്പിൽ മറുപടി തരുമെന്ന് രാഹുൽ ഓർമ്മിപ്പിച്ചു. പാനൂരിൽ നടത്തിയ പത്രസമ്മേളനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ ,ജോമോൻ ജോസ് , വിജി മോഹനൻ എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.