പാനൂർ: മുഖ്യമന്ത്രി പിണറായി വിജയൻ മോദിയെ വിമർശിക്കുന്നില്ലെന്നും എൽഡിഎഫ് കൺവീനർ ബി ജെ. പി യെ പുകഴ്ത്തുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. മുഖ്യമന്ത്രി ജനങ്ങളുമായുള്ള ബന്ധം വിച്ഛേദിച്ചിരിക്കയാണ്. പാനൂരിൽ ബോംബ് സ്ഫോടനം നടന്നതോടെ സി.പി.എം. ക്ഷീണിച്ചിരിക്കുന്നു. ആരെക്കൊല്ലാനാണ് ബോംബ് നിർമ്മിച്ചതെന്ന് വ്യക്തമാക്കണം. ബോംബ് നിർമ്മിക്കുന്നവരെ ഒറ്റപ്പെടുത്തണം.തിരഞ്ഞെടുപ്പിൽ ഏറെ രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുമ്പോൾ , പരാജയഭീതിയാലാവാം വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് പുകമറ സൃഷ്ടിക്കുന്നതെന്ന് വി.ഡി.സതീശൻ ചൂണ്ടിക്കാട്ടി. പാനൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വി.ഡി.സതീശനോടൊപ്പം മാർട്ടിൻ ജോർജ് , വി.എ.നാരായണൻ , കെ.പി.സാജു തുടങ്ങിയവർ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.