Latest News From Kannur

കിഴക്കെ ചമ്പാട് ഋഷീക്കരയിൽഅക്ഷയശ്രീ വാർഷികാഘോഷം സംഘടിപ്പിച്ചു

0

 പാനൂർ: ഋഷീക്കരയിൽ പ്രവർത്തിക്കുന്ന 5 വനിതാ സ്വാശ്രയ സംഘങ്ങളുടെ വാർഷിക ആഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു – രാവിലെ മുതൽ കുട്ടികൾക്ക് വേണ്ടി ചിത്രരചന, ക്വിസ് മത്സരം, കവിതാപാരായണം, പ്രസംഗം എന്നീ മത്സരങ്ങളും രാത്രി അമ്മമാരുടെയും കുട്ടികളുടെയും നൃത്തനൃത്യങ്ങളും നടന്നു

വൈകുന്നേരം നടന്ന സാംസ്കാരിക സമ്മേളനത്തിൽ കെ.പി.ശശീന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു . രാഷ്ട്രീയ സ്വയംസേവക സംഘം കണ്ണൂർ വിഭാഗ് സഹകാര്യവാഹ് ഒ.രാഗേഷ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു – ഷിംനതിലകൻ സ്വഗതയും രേഷ്മ സനോജ് നന്ദിയും പറഞ്ഞു.വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനം കെ.പി.ശശീന്ദ്രൻ മാസ്റ്റർ നിർവ്വഹിച്ചു. അക്ഷയശ്രീ സംസ്ഥാന കോർഡിനേറ്റർ ബാബുരാജ്, വി.പി.ഷംജിത്ത്, പുഷ്പ രതീശൻ,
പ്രീതവിനയൻ,ജിസി വിജോയ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Leave A Reply

Your email address will not be published.