കടവത്തൂർ: കടവത്തൂർ വെസ്റ്റ് യു.പിസ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന ഈദ് ഗാഹിൽ പ്രമുഖ വാഗ്മിയും മഹല്ല് ഖാദിയുമായ എൻ.കെ. അഹ്മദ് മദനി പെരുന്നാൾനമസ്കാരത്തിന് നേതൃത്വം നൽകി.റമദാൻ നാളുകളിൽ നേടിയെടുത്ത നന്മകൾ വരും ദിനങ്ങളിലും പതിവാക്കുവാൻ വിശ്വാസികൾ തയ്യാറാകണമന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വരുന്ന പൊതു തെരഞ്ഞെടുപ്പിൽ ജനാധിപത്യ മതേതര ശക്തി അധികാരത്തിലെത്താൻ
ജാഗ്രതയോടെ സമ്മതിദാനം വിനിയോഗി
ക്കേണ്ടതാണ്. കക്ഷി രാഷ്ട്രീയ ഭേദമന്യേ സർവ്വരുടെയും കൂട്ടായ്മ രൂപപ്പെടണമെന്ന്
ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് .സംസ്ഥാന വൈസ് പ്രസിഡണ്ട്. പൊട്ടങ്കണ്ടി അബ്ദുല്ല, ജില്ലാ ട്രഷറർ മഹ്മൂദ് കടവത്തൂർ , എൻ. ഐ. എസ് ജനറൽ സെക്രട്ടരി ടി. അശ്റഫ് മാസ്റ്റർ, ഭാരവാഹികളായ കെ. ഖാലിദ്
സുല്ലമി, ഇ.അലി ഹാജി,
ഈദ് ഗാഹ് കൺവീനർ സമദ് അറക്കൽ എന്നിവർ ഉൾപ്പെടെ സ്ത്രീകളും
കുട്ടികളുമടക്കം മൂവായിരത്തോളം ആളുകൾ
പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post