കാവിൻമൂല ഗാന്ധി സ്മാരക വായനശാല & കെ.സി.കെ.എൻ ലൈബ്രറിയുടെയും ജില്ലാ ലൈബ്രറി കൗൺസിലിന്റേയും സംയുക്താഭിമുഖ്യത്തിൽ വികസന വിജ്ഞാന സദസ്സും സർഗോത്സവ പ്രതിഭകളെ ആദരിക്കലും സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മുൻ സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണൻ മാസ്റ്ററെ അനുസ്മരിക്കുകയും ചെയ്തു. കെ.സി ശ്രീനിവാസന്റെ അദ്ധ്യക്ഷതയിൽ ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് ഇ.ചന്ദ്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. സുരേഷ് ബാബു പുത്തലത്ത്, വിജയൻ ചാലോട്, വി.മധുസൂദനൻ ,മിഥുൻ മോഹനൻ കെ.വി, രമ്യ വി.സി,വന്ദന.കെ എന്നിവർ നേതൃത്വം നൽകി.