പാനൂർ : ഈസ്റ്റ് എലാങ്കോട് പുല്ലമ്പ്ര ദേവീക്ഷേത്രം പ്രതിഷ്ഠാ വാർഷിക മഹോത്സവം മാർച്ച് 23 ,24, 25 തീയ്യതികളിൽ നടക്കുന്നതാണെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രതിഷ്ഠാ വാർഷിക മഹോത്സവത്തോടനുബന്ധിച്ച് 24 ന് ശനിയാഴ്ച രാവിലെ 9.30 ന് പൊങ്കാല സമർപ്പണവും 25ന് തിങ്കളാഴ്ച രാത്രി 9.30 ന് വേട്ടക്കൊരു മകന് പന്തീരായിരം തേങ്ങയേറും പാട്ടും നടക്കും.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും.
23ന് ശനിയാഴ്ച വൈകീട്ട് 6 മണിക്ക് കലവറ സമർപ്പണം നടക്കും.7 മണിക്ക് കലാസന്ധ്യ ശ്രാവൺ കൃഷ്ണ ഉദ്ഘാടനം ചെയ്യും.തുടർന്ന് തിരുവാതിരക്കളി, കലാവിരുന്ന് എന്നിവ ഉണ്ടാകും.24ന് ഞായറാഴ്ച 9 മണിക്ക് പൊങ്കാല സമർപ്പണം, 11.30 ന് ആധ്യാത്മിക പ്രഭാഷണം ( രജനി ഗണേഷ് ) , 7.30 ന് ആധ്യാത്മിക പ്രഭാഷണം ( പ്രകാശൻ മേലൂർ ) 8.30 ന് നാട്ടറിവ് പാട്ടുകൾ എന്നിവ നടക്കും.
25ന് തിങ്കളാഴ്ച 6 മണിക്ക് എഴുന്നള്ളിപ്പ്, കളം പാട്ട്, 9.30 ന് തേങ്ങയേറും ഉണ്ടാകും. കടമേരി ചെറുവറ്റ ശ്രീധരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് തേങ്ങയേറും പാട്ടും നടക്കുന്നത്. വാർത്താസമ്മേളനത്തിൽ ഗിരീഷ് നെല്ലേരി, പി.മുകുന്ദൻ മാസ്റ്റർ, പി. മനോജ് എന്നിവർ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post