മട്ടന്നൂർ: വനിതാ ദിനത്തിൽ സ്ത്രീകൾക്ക് പ്രത്യേക ആരോഗ്യ സംരക്ഷണ പാക്കേജുമായി ജെ സി ഐ പഴശ്ശിയും മട്ടന്നൂർ മിഷൻ ഹോസ്പിറ്റലും സംയുക്തമായി ചേർന്നുകൊണ്ട് ആരോഗ്യ പരിരക്ഷ കാർഡ് വിതരണം ചെയ്തു. മട്ടന്നൂർ മിഷൻ ഹോസ്പിറ്റലിൽ വച്ച് നടത്തിയ ചടങ്ങിൽ ജെ സി ഐ പഴശ്ശി പ്രസിഡണ്ട് ജെ സി ദിലീപ് കൊതേരി അധ്യക്ഷത വഹിച്ചു. മട്ടന്നൂർ മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ ഒ പ്രീത ഹെൽത്ത് കാർഡ് ശിശുരോഗ വിദഗ്ധനായ ഡോക്ടർ എം അശോകന് കൈമാറിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.ജെ സി ഡോക്ടർ കീർത്തി പ്രഭ സ്വാഗതവും ജെ സി വിശാഖ് കെ നമ്പൂതിരി നന്ദി അർപ്പിച്ചു സംസാരിച്ചു.മിഷൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റീവ് മാനേജർ സജീർ ഖാൻ , ജെ സി നിസാമുദ്ദീൻ കെ എൻ,ജെ സി ലീന സുരേഷ്, ജെ സി രജനി പി വി എന്നിവർ ചടങ്ങിന് ആശംസ അർപ്പിച്ച് സംസാരിച്ചു. ജെസിഐ പഴശ്ശിയുടെ ലേബലുള്ള ഹെൽത്ത് കാർഡുമായി മിഷൻ ഹോസ്പിറ്റലിൽ എത്തിച്ചേരുന്നവർക്ക് ആരോഗ്യ സംരക്ഷണ പാക്കേജിൽ 50 മുതൽ 60 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കുന്നതായിരിക്കും