പാനൂർ: പാനൂരിന്റെ കിഴക്കന്‍ മേഖലയില്‍ സാംസ്കാരിക ദേശീയ വിദ്യാമന്ത്രമോതി സാമൂഹിക പരിവര്‍ത്തനം നടത്തി കൊണ്ടിരിക്കുന്ന കൈവേലിക്കല്‍ ഗുരുചൈതന്യാവിദ്യാലയം രജതജൂബിലി ആഘോഷം ഫെബ്രുവരി 23, 24, 25 തീയ്യതികളിൽ നടക്കുന്നതാണ്.23ന് വെള്ളി 3 . 30ന് വിളംബര ഘോഷയാത്ര, 24 ന് 3 മണിക്ക് അക്ഷരമുറ്റത്ത് അമ്മയോടൊപ്പം പൂർവ്വ വിദ്യാർഥികളും മാതൃ സമിതി അംഗങ്ങളും അവതരിപ്പിക്കുന്ന കലാവിരുന്ന്, 25ന് ഞായർ 3 മണിക്ക് കുട്ടികളുടെ കലാപ്രകടനങ്ങൾ, 5 മണിക്ക് മാളികപ്പുറം സിനിമയിലൂടെ മലയാളി മനം കവർന്ന ബാലതാരം ദേവനന്ദ ദീപപ്രോജ്വലനം നടത്തുന്നു. തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ഭാരതീയ വിദ്യാനികേതൻ സംസ്ഥാന അധ്യക്ഷൻ പി. ഗോപാലൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.ചടങ്ങിൽ വെച്ച് വിവിധ മേഖലകളിൽ പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികളായ ഡോ. ഹർഷ ചന്ദ്രൻ ,ഡോ. അദുൽ, ഡോ. ആൻഷി, ഡോ. അശ്വന്ത് ,
സി.കെ അബിൻ, പി.പി.ഗോപിക, കെ.കെ. മഞ്ജുഷ എന്നിവരെ ആദരിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post