Latest News From Kannur

നാഷണൽ മാസ്റ്റേഴ്സ് ഗെയിംസിൽ മാഹിക്കാർക്ക് മികച്ച നേട്ടം

0

മാഹി: ഗോവയിൽ വച്ച് ഫെബ്രുവരി എട്ടു മുതൽ പതിമൂന്നു വരെ നടന്ന നാഷണൽ മാസ്റ്റേഴ്സ് ഗെയിംസിൽ ടേബിള്‍ ടെന്നീസ് വിഭാഗത്തിൽ സിംഗിള്‍സ്, ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ് എന്നീ ഇനങ്ങളില്‍ കേരളത്തിനുവേണ്ടി പങ്കെടുത്ത മാഹി പൂഴിത്തല സ്വദേശി നിമിഷ എം.പി., പള്ളൂര്‍ സ്വദേശി വിദ്യ ജെ.സി എന്നിവര്‍ 3 മെഡലുകള്‍ വീതം നേടി മികച്ച വിജയം കരസ്ഥമാക്കി.
ടേബിള്‍ ടെന്നീസ് സിംഗിള്‍സിലും ഡബിള്‍സിലും മിക്‌സ്ഡ് ഡബിള്‍സിലും നിമിഷ മൂന്ന് സ്വർണ്ണമെഡലുകൾ സ്വന്തമാക്കുകയും ടേബിള്‍ ടെന്നീസ് സിംഗിള്‍സ്, ഡബിള്‍സ് എന്നീ ഇനങ്ങളില്‍ വിദ്യ ജെ.സി സ്വർണ്ണമെഡലുകളും മെഡലുകളും മിക്സഡ് ഡബിൾസിൽ വെങ്കല മെഡലും കരസ്ഥമാക്കി.
ന്യൂമാഹി അഴീക്കൽ സോദരൻ-കലാവതി ദമ്പതികളുടെ മകളാണ് നിമിഷ. ഭര്‍ത്താവ് ബിജു കുന്നത്ത്, മകൾ മിഴിക.
ഈസ്റ്റ്‌ പള്ളൂലെ റിട്ടയേർഡ് ഹെഡ്മാസ്റ്റർ വി. കെ. ചന്ദ്രൻ – ജയലക്ഷ്മി ദമ്പതികളുടെ മകളായ വിദ്യ. ജെ.സി പള്ളൂർ കസ്തൂർബാഗാന്ധി ഗവണ്മെന്റ് ഹൈസ്‌കൂളിലെ കായിക അധ്യാപികയാണ് ഭര്‍ത്താവ് ഷിനോജ് എ.കെ. മക്കള്‍ യദുകൃഷ്ണ, ഋതുപര്‍ണ.

Leave A Reply

Your email address will not be published.