മാഹി: മുനിസിപ്പാലിറ്റിയിൽ ഒമ്പതാം വാർഡിൽ കൂടേൻറവിട വിജേഷ് കു മാറിനെ(36) തലശ്ശേരി ഓപ്പറേറ്റീവ് ആശുപത്രി ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിച്ചിട്ട് ഒരു മാസമായി.പാൻക്രിയാസിന് ബാധിച്ച അസുഖ ത്തിന് പുറമേ ന്യൂമോണിയ, ചില മരു ന്നുകളോട് പ്രതികരിക്കായ്മ മുതലാ യ നിരവധി പ്രശ്നങ്ങൾ നേരിട്ടതിനാൽ ഇതിനകം രണ്ട് ശസ്ത്രക്രിയകൾ നടത്തിക്കഴിഞ്ഞു പലപ്പോഴായി തീവ്ര പരിഗണന വിഭാഗത്തിന്റെയും വെന്റിലേറ്ററിന്റെയും സഹായം വേണ്ടിവന്നു.വിജേഷ് കുമാറിന്റെ ചികിത്സയ്ക്ക് 50 ലക്ഷം രൂപ എങ്കിലും ആവശ്യമായി വരും എന്നാണ്ആശുപത്രിയുടെ പ്രാഥമിക നിഗമനം ഇത് കുടുംബത്തിന് താ ങ്ങാൻ കഴിയുന്നതല്ല. വിജേഷ് കുമാറിനെ സഹായിക്കാൻ ജാതി, മത രാഷ് ട്രീയത്തിന് അതീതമായി നാട്ടുകാർ സമസ്ത മുശാവറ അംഗം ടിഎസ് ഇബ്രാഹിംകുട്ടി മുസ്‌ലിയാരുടെ വസതിയിൽ യോഗം ചേർന്ന് വിജേഷ് കുമാർ ചികിത്സാസഹായ കമ്മിറ്റിക്ക് രൂപം നൽ കി. മാഹി എംഎൽഎ രമേശ് പറമ്പ ത്ത്, ടിഎസ് ഇബ്രാഹിം കുട്ടി മുസ്ലിയാ ർ, വടക്കൻ ജനാർദ്ദനൻ എന്നിവർ രക്ഷാധികാരികളായും, സുരേഷ് കെ (ചെയർമാൻ), അനിൽകുമാർ വി (കൺവീനർ), സുരേഷ് ബാബു എംഎം (ട്രഷറർ), നേതൃത്വം നൽകുന്ന കൂടെ 12അംഗകമ്മിറ്റിയേയും രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.