അഞ്ചരക്കണ്ടി: മഹാത്മജിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഗാന്ധി സ്മാരക വായനശാല ആൻ്റ് കെ.സി.കെ.എൻ ലൈബ്രറിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിക്കുകയുണ്ടായി.പി.ദാസൻ മാസ്റ്റരുടെ അദ്ധ്യക്ഷതയിൽ ഡോ.വിജയൻ ചാലോട് ആമുഖ പ്രഭാഷണം നടത്തി .മത സാഹോദര്യവും ഖുറാനും സംബന്ധിച്ച വിഷയത്തിൽ മാമ്പ അശ്ശുഹദാ വാഫി കോളേജ് പ്രിൻസിപ്പാൾ ബുജൈർ വാഫി വെള്ളാഞ്ചേരി മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും പ്രഭാഷണം നടത്തി. ഭഗവത് ഗീതയുടെ സ്വാധീനത്തെക്കുറിച്ച് ശ്രീശൻ .കെ. ക്ലാസെടുക്കുകയുണ്ടായി .ബൈബിൾ വചനം ഗാന്ധിജിയിലുളവാക്കിയ പ്രചോദനത്തെക്കുറിച്ച് അദ്ധ്യാപിക സൂര്യ ജോൺ ക്ലാസെടുക്കുകയുണ്ടായി. മാമ്പ രാഘവൻ ,കെ .സി .ശ്രീനിവാസൻ ,സബർമതി സൊസൈറ്റി സിക്രട്ടറി. എം. ജയപ്രകാശൻ മാസ്റ്റർ കെ.ശ്രീലത എന്നിവർ സംസാരിച്ചു . കുട്ടികൾക്കായി നടത്തിയ ക്വിസ്സ് മത്സരത്തിന് എൻ.പി.പ്രശീല ടീച്ചർ നേതൃത്വം വഹിച്ചു. പ്രഭാഷണ വിഷയത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ്സ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ വിതരണം ചെയ്യുകയുണ്ടായി. ഗാന്ധിജിയെക്കുറിച്ചുള്ള വിവിധ പുസ്തകങ്ങളാണ് സമ്മാനമായി