Latest News From Kannur

പണിമുടക്കിയ അധ്യാപകരും ജീവനക്കാരും കണ്ണൂരിൽ പ്രകടനവും പൊതുയോഗവും നടത്തി

0

കണ്ണൂർ :അഴിമതിയും ധൂർത്തും മുഖമുദ്രയാക്കിയ പിണറായി സർക്കാർ സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് അധ്യാപകരുടെയും ജീവനക്കാരുടെയും ന്യായമായ അവകാശങ്ങൾ കവർന്നെടുക്കുന്നത് അവസാനിപ്പിക്കണമെന്ന് എ.ഐ സി.സി മെമ്പർ വി.എ.നാരായണൻ ആവശ്യപ്പെട്ടു.യുനൈറ്റഡ് ടീച്ചേഴ്സ് ആൻ്റ് എംപ്ലോയീസ് ഫെഡറേഷൻ ( യു.ടി.ഇ.എഫ് ) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പണിമുടക്കിയ അധ്യാപകരും ജീവനക്കാരും കണ്ണൂരിൽ നടത്തിയ പ്രകടനവും പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജില്ല സെക്രട്ടറി അഡ്വ. എം.പി മുഹമ്മദലി മുഖ്യഭാഷണം നടത്തി.
എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് രാജേഷ് ഖന്ന അധ്യക്ഷത വഹിച്ചു.കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ കെ.രമേശൻ, വി.മണികണ്ഠൻ, എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എം.പി ഷനീജ്,
കെ.പി. എസ്.ടി.എ ജില്ല പ്രസിഡണ്ട് യു.കെ ബാലചന്ദ്രൻ,വിവിധ സർവ്വീസ് സംഘടന നേതാക്കളായ എം.പി ബഷീർ, കെ.വി ടി. മുസ്തഫ, രതീഷ് വി.വി, എസ്.കെ ആബിദ,
പി.എം ബാബുരാജ്,ജയൻ ചാലിൽ , കെ.ഗിരീഷ് കുമാർ, കെ.വി മഹേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.ഇ.കെ. ജയപ്രസാദ്, സി.വി.എ ജലീൽ, വി.സത്യൻ, സിദ്ദീഖ് കൂടത്തിൽ, കെ. ഇസ്മയിൽ, രത്നേഷ്. എൻ.കെ , വി.വി. പ്രകാശൻ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

Leave A Reply

Your email address will not be published.