പാനൂർ : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ കുടുംബ സംഗമം കരിയാട് സി.എച്ച്. ഓഡിറ്റോറിയത്തിൽ കെ. നാണു ഉദ്ഘാടനം ചെയ്തു. കെ. മുഹമ്മദ് തൗഫീഖ് അധ്യക്ഷത വഹിച്ചു. ഡോ. കെ.വി. ശശിധരൻ പ്രഭാഷണം നടത്തി.മുതിർന്ന പെൻഷൻകാരെ ആദരിച്ചു. പി.കെ.ഗോപാലകൃഷ്ണൻ, എൻ.സി.ടി വിജയകുമാർ, പ്രഭാകരൻ പനക്കാട് ,കെ. രാമചന്ദ്രൻ ,പി. പ്രഭാകരൻ, പി.കെ. രാമചന്ദ്രൻ, കെ. അസീസ് ,പി. ശശിധരൻ എന്നിവർ സംസാരിച്ചു.