തലശ്ശേരി : കേരളത്തിലെ സർക്കാർ ജീവനക്കാരും എയിഡഡ്, ഗവ.സ്കൂളുകളിലെ അദ്ധ്യാപകരും സംസ്ഥാനാടിസ്ഥാനത്തിൽ ജനുവരി 24 ന് പണിമുടക്ക് നടത്തുകയാണ്.
18% ഡി എ കുടിശ്ശിക അനുവദിക്കുക,ശമ്പള പരിഷ്കരണകുടിശ്ശിക അനുവദിക്കുക , പങ്കാളിത്തപെൻഷൻ പിൻവലിക്കുക ,
ലീവ് സറണ്ടർ ആനുകൂല്യം അനുവദിക്കുക. മെഡിസപ്പിലെ അപാകതകൾ പരിഹരിക്കുക, വിലക്കയറ്റം തടയുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സർക്കാർ ജീവനക്കാരും അധ്യാപകരും ജനുവരി 24 ബുധനഴ്ച ഏകദിന പണിമുക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.പണി മുടക്കിനോടനുബന്ധിച്ച് യു.ടി.ഇ. എഫ് (യുനൈറ്റഡ് ടീച്ചേഴ്സ് ആൻ്റ് എംപ്ലോയീസ് ഫെഡറേഷൻ) ആഭിമുഖ്യത്തിൽ തലശ്ശേരിയിൽ വിളംബര ജാഥ നടത്തി.
കെ. പി. എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. രമേശൻ ഉദ്ഘാടനം ചെയ്തു. സെറ്റോ താലൂക്ക് ചെയർമാൻ പി. പ്രദീപൻ അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി സിദ്ധീഖ് കൂടത്തിൽ ,
കെ.എ.ടി.എഫ് ജില്ലാ സെക്രട്ടറി അബ്ദുൽ ഹമീദ് , കെ.ജി. ഒ യു ജില്ലാ പ്രസിഡൻ്റ് ടി. ഷജിൽ , ലോക്കൽ ഫണ്ട് ഓഡിറ്റ് ജില്ലാ പ്രസിഡന്റ് മനോഹരൻ, എന്നിവർ സംസാരിച്ചു. സെറ്റോ തലശ്ശേരി താലുക്ക് കൺവീനർ കെ. രാജേഷ് സ്വാഗതവും, രൂപേഷ് നന്ദിയും പറഞ്ഞു. പി.പി. ഹരിലാൽ, ദിനേശൻ പാച്ചോൾ, സി.വി.എ ജലീൽ, സി.ഉണ്ണികൃഷ്ണൻ, സജീവൻ മണപ്പാട്ടി, ജിലേഷ് .സി , മുഹമ്മദ് മംഗലശ്ശേരി, ഉസ്മാൻ, തുടങ്ങിയവർ വിളംബരജാഥക്ക് നേതൃത്വം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.