പാനൂർ: മുൻമന്ത്രിയും പ്രമുഖ സോഷ്യലിസ്റ്റുമായിരുന്ന പി.ആറിന്റെ ഇരുപത്തിമൂന്നാം ചരമവാർഷികാചരണം ജനുവരി 17-ന് കുന്നോത്തുപറമ്പില്‍ അനുസ്മരണ റാലിയോടെ സമാപിക്കും. 17-ന് രാവിലെ 9-ന് പുത്തൂരിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടക്കും. വൈകുന്നേരം 4 മണിക്ക് പുത്തൂരില്‍ നടക്കുന്ന മഹിളാസംഗമം രാഷ്ട്രീയ ജനതാദള്‍ ദേശീയ സെക്രട്ടറി അനു ചാക്കോ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡണ്ട് ചന്ദ്രിക പതിയന്റവിട അധ്യക്ഷത വഹിക്കും. മഹിളാ ജനത സംസ്ഥാന അധ്യക്ഷ ഒ.പി ഷീജ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് പുത്തൂരില്‍ നിന്ന് ആരംഭിക്കുന്ന അനുസ്മരണറാലി വൈകീട്ട് 6-ന് കുന്നോത്തുപറമ്പ് ജെ.പി. നഗറില്‍ സമാപിക്കും. രാഷ്ട്രീയ ജനതാദൾ സംസ്ഥാന പ്രസിഡണ്ട് എം.വി.ശ്രേയാംസ് കുമാർ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ജനറല്‍ ഡോ. വര്‍ഗ്ഗീസ് ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്രസിഡണ്ട് വി.കെ ഗിരിജന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പി മോഹനന്‍ എം.എല്‍.എ, സലിം മടവൂര്‍, പി.കെ പ്രവീണ്‍, അനു ചാക്കോ, ഉഷ രയരോത്ത്. കെ.പി ചന്ദ്രന്‍ മാസ്റ്റര്‍, വി.കെ കുഞ്ഞിരാമന്‍ തുടങ്ങിയ നേതാക്കള്‍ പ്രസംഗിക്കും. രാത്രി 9 മണിക്ക് കേരള ഫോക് ലോർ അക്കാദമി അവതരിപ്പിക്കുന്ന നാടൻ കലാമേള അരങ്ങേറും. 2023 ഡിസം: 18 ന് പ്രമുഖ സോഷ്യലിസ്റ്റും വാഗ്മിയുമായ അബ്രഹാം മാനുവല്‍ ദീപം തെളിയിച്ചതോടെ ആരംഭിച്ച ചരമവാർഷികാചരണ പരിപാടിയുടെ ഭാഗമായി സോഷ്യലിസ്റ്റ് കുടുംബ സംഗമങ്ങൾ, അഖില കേരള ചിത്രരചനാ മത്സരം, സഹകാരി സംഗമം, വിദ്യാര്‍ത്ഥി-യുവജന നിശാ കേമ്പുകള്‍ തുടങ്ങിയ പരിപാടികൾ നടന്നിരുന്നു. വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ എന്‍. ധനഞ്ജയന്‍, ജനറൽ കൺവീനർ പി. ദിനേശൻ, പ്രചാരണ കമ്മിറ്റി ചെയർമാൻ കരുവാങ്കണ്ടി ബാലൻ, കൺവീനർ ജയചന്ദ്രൻ കരിയാട്, ആര്‍.ജെ.ഡി ജില്ലാ സെക്രട്ടറി രവീന്ദ്രൻ കുന്നോത്ത് എന്നിവർ സംബന്ധിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.