മാഹി: മാഹി എം.ജി.ജി.എ.സി 1983 – 85 വർഷത്തിലെ പ്രീഡിഗ്രി കോമേഴ്സ് വിഭാഗത്തിന്റെ “സ്മൃതി” സഹപാഠി കൂട്ടായ്മ സംഘടിപ്പിച്ചു. മാഹി എം.എൽ.എ. ശ്രീ. രമേഷ് പറമ്പത്ത് ഉൽഘാടനം നിർവഹിച്ചു. കക്കാടൻ വിനയൻ അദ്ധ്യക്ഷത വഹിച്ചു. മാഹി മുൻ റീജനൽ അഡ്മിനിസ്ട്രേറ്റർ ശ്രീ. ദിനേഷ് മംഗലാട്ട്, ശ്രീ. അഹമ്മദ് താജുദ്ദീൻ, ശ്രീ.മുഹമ്മദലി സി.എച്ച്.എ., എസ്.ഐ.ശ്രീ. പ്രദിപ് കുമാർ, മുൻ സന്തോഷ് ട്രോഫി താരം ശ്രീ.ഉമേഷ് ബാബു, സുനിൽ കുമാർ എന്നിവർ സംസാരിച്ചു. ശ്രീ.അനുരാജ്.സി.കെ. സ്വാഗതവും ശ്രീ. സിറാജുദ്ദീൻ നന്ദിയും പറഞ്ഞു. പ്രമുഖ പ്രഭാഷകൻ ശ്രീ. വി.കെ.സുരേഷ് ബാബുവിന്റെ പ്രഭാഷണവും, കലാപരിപാടികളും ഉണ്ടായിരുന്നു.