പാനൂർ: കേന്ദ്ര ആവിഷ്കൃത പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി നടക്കുന്ന വികസിത ഭാരത് സങ്കല്പ യാത്ര 9 ന് ചൊവ്വാഴ്ച രാവിലെ 10- 30 ന് വടക്കേ പൊയിലൂരിൽ എത്തും .തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലെ വടക്കേ പൊയിലൂർ ജി ടവർ പരിസരത്താണ് ആദ്യ സ്വീകരണമൊരുക്കിയിരിക്കുന്നത്.യാത്രയിൽ വെച്ച് കേന്ദ്ര പദ്ധതികളുടെ ഉപഭോക്താക്കൾ ആകാൻ സാധിക്കുന്നതാണ്. ഉജ്വൽ യോജന, മുദ്രാ ലോൺ, കിസാൻ സമ്മാൻ നിധി, സുരക്ഷാ ഭീമാ യോജന, അടൽ പെൻഷൻ, കാർഷിക വായ്പ, വിദ്യാഭ്യാസ ലോൺ, കിസാൻ ക്രെഡിറ്റ് കാർഡ് എന്നീ പദ്ധതികളിൽ ചേരാവുന്നതാണ്.ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക്, ഫോട്ടോ ,മൊബൈൽ ഫോൺ എന്നിവ കരുതണം.