Latest News From Kannur

പാനൂർ നഗരസഭ വികസന സെമിനാർ നടത്തി

0

 പാനൂർ: നഗരസഭ പതിനാലാം പഞ്ചവത്സര പദ്ധതി നവ കേരളത്തിന് ജനകീയസൂത്രണം വികസന സെമിനാർ പൂക്കോം മുസ്‌ലിം എൽ പി സ്കൂളിൽ നഗരസഭാ ചെയർമാൻ വി. നാസർ ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്സൺ പ്രീത അശോക് അധ്യക്ഷത വഹിച്ചു.ആസൂത്രണ സമിതി വൈസ് ചെയർമാൻ ടി.ടി. രാജൻ കരട് പദ്ധതികൾ വിശദീകരിച്ചു.
മാലിന്യമുക്ത നവകേരളം,അതിദാരിദ്ര്യ നിർമാർജനം,പ്രാദേശിക സാമ്പത്തിക വികസനം,തൊഴിൽ സംരംഭങ്ങൾ,ഹാപ്പിനസ് പാർക്ക്,ആശുപത്രി നവീകരണം എന്നിവ പദ്ധതികളിൽ ഉൾപ്പെടുന്നു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. കെ. ഹനീഫ സ്വാഗതവും സെക്രട്ടറി എ. പ്രവീൺ നന്ദിയും പറഞ്ഞു.ചടങ്ങിൽ വിരമിക്കുന്ന പാനൂർ മൃഗാശുപത്രി ഡോക്ടർ സി. അനിൽകുമാറിന് യാത്രയയപ്പ് നൽകി.നഗരസഭ ചെയർമാൻ വി. നാസർ വഹാര സമർപ്പണം നടത്തി.എം രത്നാകരൻ, എം. ടി. കെ. ബാബു, കെ. പി .ഹാഷിം ,ആവോലം ബഷീർ ,എം. എം. രാജേഷ് , സി.എച്ച്.സ്വാമിദാസൻ , ടി .കെ . ഹനീഫ , ഡോ. അഞ്ജു, എ. പ്രവീൺ എന്നിവർ പ്രസംഗിച്ചു.
ശുചിത്വ പരിപാലനത്തിലും , മാലിന്യനിർമാർജനത്തിലും പാനൂർ നഗരസഭ ഒ ഡി എഫ് പ്ലസ് ബഹുമതി നേടി.ശുചിത്വ സുന്ദരവും മാലിന്യരഹിതവുമാക്കാൻപ്രവർത്തനങ്ങൾ നടത്തിയ നഗരസഭകൾക്ക് കേന്ദ്രസർക്കാർ നൽകുന്ന ബഹുമതിയാണ് ഒ ഡി എഫ് പ്ലസ് ബഹുമതി.ശുചിത്വ മാനദണ്ഡം വിലയിരുത്തിയാണ് റാങ്ക് നിശ്ചയിക്കുന്നത്.
പി എം എ വൈ ഫണ്ട് വിതരണ കാര്യത്തിൽ നഗരസഭ 12-ാം സ്ഥാനം നേടുകയും ദില്ലിയിൽ നടക്കുന്ന ആഘോഷപരിപാടികളിൽ ഒരു കുടുംബത്തെ പങ്കെടുപ്പിക്കാൻ അർഹത നേടുകയും ചെയ്തു.

Leave A Reply

Your email address will not be published.