പാനൂർ: പാട്യം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് കൊമ്മേരികണ്ടി പറമ്പിലെ 73, 74 നമ്പർ കെട്ടിടങ്ങളിൽ അനുമതിയില്ലാതെ 4 പേർ നിർമ്മാണം നടത്തുന്നതായും തങ്ങളുടെ സ്ഥലത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്ത് അധികൃതർ സഹായിക്കുന്നതായും പുതിയ തെരു അക്ഷയ വീട്ടിൽ എം. സുരേഷ് ബാബു , ഭാര്യ എം. പി. ഷൈമ എന്നിവർ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.പുതിയ തെരു ഉച്ചമ്പള്ളി വീട്ടിലെ മീനാക്ഷി , പത്മാക്ഷി, ശ്രീമതി, വത്സല എന്നിവർക്ക് തങ്ങളുടെ കൈവശമുള്ള സ്ഥലത്ത് യാതൊരു അവകാശമില്ലെന്നും അവരാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും അവർ ആരോപിച്ചു.
എം. പി.ഷൈമയുടെ വല്യമ്മ ഉച്ചമ്പള്ളി കുഞ്ഞിക്കണ്ണന് മുക്കാൽ സെൻറ് സ്ഥലം ലീസിന് നൽകിയിരുന്നു.ലീസിന്റെ കാലാവധി കഴിഞ്ഞു.പ്രസ്തുത സ്ഥലത്താണ് ഇവർ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.പൊളിഞ്ഞു വീഴാറായ കെട്ടിടത്തിലാണ് ഇവർ അനധികൃതമായി നവീകരണ പ്രവർത്തനങ്ങൾ നടത്തിവരുന്നത്.നിർമ്മാണ പ്രവർത്തനങ്ങൾ തടയാൻ പഞ്ചായത്ത് അധികൃതർ യാതൊരു നടപടികളും സ്വീകരിക്കുന്നില്ല.ഊട്ടി അറുവങ്ങാട് കോഡൈറ്റ് ഫാക്ടറിയിൽ നിന്നും വർക്സ് മാനേജരായി വിരമിച്ച എം. സുരേഷ് ബാബുവിന്റെ ഭാര്യ എം. പി.ഷൈമയുടേതാണ് സ്ഥലം.ശോചനീയാവസ്ഥയിലായ കെട്ടിടം എത്രയും വേഗം പൊളിച്ചു നീക്കപ്പെടേണ്ടതാണ്.പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചിട്ടില്ല.അവധി ദിവസങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുകയാണ്. പൊളിഞ്ഞു വീഴാറായ കെട്ടിടത്തിന് ഷീറ്റ് ഇടുകയും ഷട്ടർ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.പ്രദേശത്തെ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ നിയമലംഘകർക്ക് കൂട്ടുനിൽക്കുകയാണ്.
ഡിഫൻസ് മന്ത്രാലയത്തിൽ നിന്നും വിരമിച്ച എം. സുരേഷ് ബാബു മുഖ്യമന്ത്രി,രാജ്യ രക്ഷാ വകുപ്പ് മന്ത്രി, പ്രധാനമന്ത്രി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.തങ്ങളുടെ സ്ഥലത്ത് അവകാശം ഇല്ലാത്ത മറ്റു ചിലർ കെട്ടിട നിർമ്മാണം നടത്തുന്നത് തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അവർ അധികൃതരോട് ആവശ്യപ്പെട്ടു.
വാർത്താ സമ്മേളനത്തിൽ എം. സുരേഷ് ബാബു ,എം. പി. ഷൈമ എന്നിവർ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post