Latest News From Kannur

വികസിത ഭാരത സങ്കല്പ യാത്ര കണ്ണൂർ കോർപറേഷനിൽ

0

കണ്ണൂർ : കേന്ദ്ര ക്ഷേമ വികസന പദ്ധതികൾ ജനങ്ങളിൽ എത്തിക്കു ന്നതിന് സംഘടിപ്പിക്കു ന്ന വികസിത ഭാരത സങ്കല്പ യാത്ര കണ്ണൂർ കോർപറേഷനിലെത്തി. പള്ളിക്കുന്ന് വാർഡ് മെമ്പർ വി.കെ. ഷൈജു ഉദ്ഘാടനം ചെയ്തു. ഫൈനാൻഷ്യൽ ലിറ്ററസി കൗൺസി ലർ,കൃഷി, തപാൽ വകുപ്പുകൾ, റബർ ബോർഡ്, ഐ ഒ സി , അക്ഷയ കേന്ദ്ര തുട ങ്ങിയവയുടെ പ്രതി നിധികൾവിവിധ പദ്ധതി കൾ വിശദീകരിച്ചു. തലശ്ശേരി സിറ്റി സെൻ്ററിന് സമീപം നടത്തിയ പര്യടന യാത്ര നഗരസഭാ കൗൺസി ലർ അഡ്വ.മിലി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ്.ബി.ഐ തലശ്ശേരി മെയിൻ ബ്രാഞ്ച് മാനേ ജർ സി.പി. രോഹി ത് അധ്യക്ഷനായി. ഫീൽഡ് പബ്ളിസിറ്റി ഓഫീസർ ബിജു മാത്യു സങ്കൽപ് പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. ഇന്ത്യൻ ബാങ്ക് മാനേജർ എ.വി. പ്രകാശ് സാമ്പ ത്തിക സാക്ഷരതാ കൗൺസിലർ സുരേഷ് കുമാർ,റബർ ബോർഡ് ഡെപ്യൂട്ടി പ്രൊഡക്ഷൻ കമ്മീഷണർ കെ. ഹരിദാസ് , എസ് ബി ഐ മാനേജർ വിനായ ക് എന്നിവർ സംസാ രിച്ചു. ഗ്രാമങ്ങളിലൂടെയുള്ള വികസിത ഭാരത സങ്കല്പ യാത്ര വേങ്ങാട്, മാങ്ങാ ട്ടിടം പഞ്ചായത്തുകളിൽ പര്യടനം പൂർത്തി യാക്കി.

Leave A Reply

Your email address will not be published.