ചൊക്ലി :ഷോട്ടോൻ കരാട്ടെ ട്രെയിനിങ് സെന്റർ കോറോത്ത് റോഡിന്റെ നേതൃത്വത്തിൽ രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് കരാട്ടെ ഗ്രേഡ് ടെസ്റ്റും സ്കൂൾ സ്പോർട്സ് ആൻഡ് ഗെയിംസിന്റെ ഭാഗമായുള്ള കരാട്ടെ ചാമ്പ്യൻഷിപ്പിൽ സബ്ജില്ലാതലത്തിലും ജില്ലാതലത്തിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി കെ സുധി മാസ്റ്റർ നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പ്രദീപ് കിനാത്തി അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ കായിക അധ്യാപകൻ ഷിവിലാൽ സി കെ വിജയികൾക്ക് മെഡൽ നൽകി അനുമോദിച്ചു. വേൾഡ് ഷോട്ടോക്കാൻ കരാട്ടെ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സൗത്ത് ഇന്ത്യൻ ചീഫ് ഷിഹാൻ സിപി രാജീവൻ മുഖ്യ പ്രഭാഷണം നടത്തി. എൻസിസി ഓഫീസറും ഷോട്ടോക്കാൻ കരാട്ടെ ട്രെയിനിങ് സെന്റർ കോറോത്ത് റോഡിന്റെ സ്ഥാപകനും ആയ ടി പി രാവിദ് മാസ്റ്റർ പരിപാടിക്ക് ആശംസ അർപ്പിച്ചു സംസാരിച്ചു. കരാട്ടെ പരിശീലനത്തിലൂടെ കുട്ടികളുടെ ശാരീരികവും മാനസികവുമായ ക്ഷമത വർധിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സെമ്പായി മൃദുൽ സ്വാഗതവും സെൻസായി ലിനീഷ് എംപി നന്ദിയും രേഖപ്പെടുത്തി.