പാനൂർ: ജനകീയ മന്ത്രിസഭ ജനങ്ങളിലേക്ക് എന്ന സന്ദേശമുയർത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കാൻ സംഘടിപ്പിക്കുന്ന നവകേരള സദസ്സ് കുത്തുപറമ്പ മണ്ഡലം സ്വീകരണം പാനൂരിൽ നടന്നു.സദസ്സ് ജനങ്ങളാൽ നിറഞ്ഞു കവിഞ്ഞു . ഇതിന്റെ ഭാഗമായി രാവിലെ മുതൽ തന്നെ വിവിധ കലാപരിപാടികൾ അരങ്ങേറി . വലിയൊരു ജനമഹാസാഗരം തന്നെയായിരുന്നു പാനൂരിൽ. നിവേദനങ്ങളും ,പരാതികളും സമർപ്പിക്കാൻ പ്രത്യേക കൗണ്ടറുകളും സജ്ജമായിരുന്നു .