പാനൂർ : കേരളത്തിലെ 140 മണ്ഡലങ്ങളിലും നടത്തുന്ന ജനസമ്പർക്ക പരിപാടിയായ നവകേരള സദസ്സ് , പാനൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
കൂത്തുപറമ്പ് നിയോജക മണ്ഡലം സദസ്സാണ് പാനൂരിൽ പൂക്കോത്ത് നടന്നത്. മന്ത്രിമാർ , ജനപ്രതിനിധികൾ, ഉദ്യോഗസ്ഥൻമാർ തുടങ്ങിയവർ സർക്കാർ പ്രതിനിധികളായി ചടങ്ങിൽ പങ്കെടുത്തു. സദസ്സിൽ പങ്കെടുക്കാൻ ഏറെ ആളുകൾ കാലത്ത് മുതൽത്തന്നെ എത്തിയിരുന്നു.