പാനൂർ : താലൂക്ക് തലം വരെയുള്ള ആസ്പത്രികളിൽ ജെറിയാട്രിക് വാർഡുകൾ സ്ഥാപിക്കുന്ന കാര്യം സർക്കാറിന്റെ സജീവ പരിഗണനയിലാണെന്ന് നിയമസഭാ വയോജന ക്ഷേമ സമിതി ചെയർമാൻ ബ്ലോക്ക് വാർകെ.പി.മോഹനൻ എം.എൽ.എ. പറഞ്ഞു. കേരള സീനിയർ സിറ്റിസൺസ് ഫോറം പാനൂർ ബ്ലോക്ക് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ഥലം ലഭ്യമാക്കിയാൽ പകൽ വീട് പണിയുന്ന കാര്യവും പരിഗണിക്കുമെന്ന് എം.എൽ.എ പറഞ്ഞു.
പ്രസിഡന്റ് കെ.കരുണാകരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.പി. ചാത്തു, ജില്ലാ കമ്മിറ്റി അംഗം സി. അച്യുതൻ, ടി.പി.വിജയൻ പി.പി.അബൂബക്കർ , വി.പി.അനന്തൻ , മുകുന്ദൻ പുലരി, കെ. കൃഷ്ണൻ , സി.കെ.ദാമു എന്നിവർ സംസാരിച്ചു.