മാഹി : തിലക് മെമ്മോറിയൽ റീഡിങ്ങ് റൂം ആൻ്റ് സ്പോട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി — ശിശുദിനാഘോഷങ്ങൾ സംഘടിപ്പിച്ചു.
കെ. ഹരീന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ മാഹി എം എൽ എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു.വിവിധ മത്സര വിജയികൾക്ക് വിശിഷ്ടാതിഥികൾ സമ്മാനങ്ങൾ വിതരണം ചെയ്തു.
മുൻ ഡെ. സ്പീക്കർ പി.കെ .സത്യാനന്ദൻ, ഡോ. പി. രവീന്ദ്രൻ, അദ്ധ്യാപക അവാർഡ് ജേതാവ്
സി.രസിത ടീച്ചർ എന്നിവർ പ്രസംഗിച്ചു.ഷാജു കാനത്തിൽ സ്വാഗതവും കെ.എം പവിത്രൻ നന്ദിയും പറഞ്ഞു.