പാറാട് : യുവജനോത്സവങ്ങൾ മത്സരങ്ങൾ എന്നതല്ലാതെ കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള വേദിയായി മാറണമെന്നും കുട്ടികൾക്ക് ഏറ്റവും സന്തോഷകരമായ പരിപാടിയായി യുവജനോത്സവങ്ങൾ മാറണമെന്നും മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു ഈ ശിശുദിനത്തിൽ പോലും ലോകത്തിന്റെ പലഭാഗത്തും വെടിയുണ്ടകളും , ബോംബുകളും ഏറ്റുവാങ്ങുന്ന കുട്ടികളെയാണ് നാം കാണുന്നത്.കുട്ടികൾക്ക് ഏറ്റവും സന്തോഷകരമായി ജീവിക്കാനും പെരുമാറാനുമുള്ള അവകാശമാണ് ഏറ്റവും നല്ല സമൂഹത്തെ വിലയിരുത്തുന്നതെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ അഭിപ്രായപ്പെട്ടു. പി.ആർ.എം കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമ്മിച്ച കെ.പി ദിവാകരൻ സ്മാര ബ്ലോക്കിന്റെയും പാനൂർ ഉപജില്ലാ കലോത്സവവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി മോഹനൻ എം.എൽ.എ അധ്യക്ഷത വഹിച്ചു കെ.മുരളീധരൻ എം.പി മുഖ്യാതിഥിയായി. കെ.പി ദിവാകരൻ ബ്ലോക്കിലെ ലിഫ്റ്റ് കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു.മന്ത്രിക്കുളള ഉപഹാരം സ്കൂൾ മാനേജ്മെന്റ് പ്രതിനിധി പി.കെ പ്രവീണും , കെ.പി മോഹനൻ എം.എൽഎക്ക് പി.ടി.എ പ്രസിഡന്റ് സമീർ പറമ്പത്തും കെ.മുരളീധരൻ എം.പി ക്ക് പ്രിൻസിപ്പൽ എം ശ്രീജയും ബിൽഡിങ്ങ് കോൺട്രാക്ടർക്ക് എച്ച്.എം ടി.ടി രേഖയും ഉപഹാരങ്ങൾ നൽകി. സബ് ജില്ലാ കലോത്സവ സുവനീർ എ.ഇ.ഒ ബൈജു കേളോത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.ലതക്ക് നൽകി പ്രകാശനം ചെയ്തു. കലോത്സവ ലോഗോ രൂപകല്പന ചെയ്ത ഗംഗാധരൻ മാസ്റ്റർക്കുള്ള ഉപഹാരം മന്ത്രി നൽകി. സംസ്ഥാന ത്രോബോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ ടീമംഗങ്ങളായ പി.ആർ.എം.കെ എച്ച്.എസ് എസിലെ സിയാദ് അബ്ദുള്ള, മുഹമ്മദ് . എന്നിവരെ മന്ത്രി ഉപഹാരം നൽകി അനുമോദിച്ചു. അധ്യാപികമാരുടെ നേതൃത്വത്തിലുള്ള സ്വാഗത ഗാനവും, വിദ്യാർത്ഥിനികളുടെ സംഗീത ശില്പവും ലഹരി വിരുദ്ധ സന്ദേശവും ഉദ്ഘാടന ചടങ്ങിന് കൊഴുപ്പേകി.മന്ത്രിക്കും ,എം.പി, എം.എൽ.എ ഉൾപ്പെടെയുള്ള എല്ലാ വിശിഷ്ട വ്യക്തികൾക്കും പുസ്തകങ്ങൾ നൽകിയാണ് വേദിയിൽ സ്വീകരിച്ചത്.എ.ഇ.ഒ ബൈജു കേളോത്ത് ,പി.ടി.എ പ്രസിഡണ്ട് സമീർ പറമ്പത്ത്, മാനേജ്മെന്റ് പ്രതിനിധി പി.കെ പ്രവീൺ, പാനൂർ മുനിസിപ്പൽ ചെയർമാൻ വി. നാസർ മാസ്റ്റർ, ഉഷ രയരോത്ത്, വി.പി ശാന്ത, മഹിജ പി , അഷ്കറലി പി വി , അബ്ദുൾ മുനീർ , സി.പി.സുധീന്ദ്രൻ ,വിനോദൻ എം.പി, കെ ഇ കുഞ്ഞബ്ദുള്ള, കെ.പി സാജു , പി.കെ ഷാഹുൽ ഹമീദ്, ഷിജി ലാൽ .ജി, കരുവാങ്കണ്ടി ബാലൻ, കെ. മുകുന്ദൻ , പത്തായത്തിൽ മൊയ്തു, കെ.ടി രാഗേഷ്, ദിനേശൻ മഠത്തിൽ, സമീറ സി.വി , ടി.പി. വിജയൻ മാസ്റ്റർ, പി.വി ജ്യോതി ബാബു, ജോഷി ജോർജ് കെ.ടി, പ്രശാന്ത് പി , സജിത്ത്കുമാർ കെ എന്നിവർ പ്രസംഗിച്ചു പഞ്ചായത്ത് പ്രസിഡന്റ് കെ.ലത സ്വാഗതവും, കൃഷ്ണ മുരളി നന്ദിയും പറഞ്ഞു.