പാനൂർ:മുൻ എം എൽ എ യും ദീർഘ കാലം പാനൂർ പഞ്ചായത്ത് പ്രസിഡണ്ടും മുസ്ലിം ലീഗിൻ്റെ സമുന്നത നേതാവുമായ കെ എം സൂപ്പി സാഹിബിൻ്റെ ഏഴാമത് ചരമദിനത്തിൻ്റെ ഭാഗമായി പാനൂർ മേഖല മുസ് ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഖബറിടത്തിൽ പ്രാർത്ഥന നടത്തി. മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി ടി പി മുസ്തഫ, മണ്ഡലം ജനറൽ സെക്രട്ടറി പി കെ ഷാഹുൽ ഹമീദ്, എൻ കെ സി ഉമ്മർ, പി പി സുലൈമാൻ ഹാജി, ബേങ്കിൽ ഹനീഫ, പി പി ഖാലിദ്, ടി കെ അബ്ദുൽ ഹമീദ്, കെ പി യൂസഫ്, കെ എം റഹീസ്, പ്രാർത്ഥനക്ക് നേതൃത്വം നൽകി.