പള്ളൂർ: സാഹിത്യകാരനും സാംസ്‌കാരിക പ്രവർത്തകനുമായ രഘുവരൻപള്ളൂരിന്റെ എട്ടാമത് ചരമവാർഷിക ദിനത്തിൽ കോയ്യോട്ടുതെരു ഗണപതിവിലാസം സ്‌കൂളിൽ ക്വിസ്‌മത്സരവും അനുസ്‌മരണ സമ്മേളനവും സംഘടിപ്പിച്ചു. മാഹിയിലെയും തലശേരി സൗത്ത്, ചൊക്ലി സബ്‌ജില്ലകളിലെയും വിദ്യാർഥികൾ പങ്കെടുത്തു. സമാപനചടങ്ങിൽ റെയ്‌ഡ്‌കോ ചെയർമാൻ എം സുരേന്ദ്രൻ സമ്മാനം നൽകി. കെ ശശീന്ദ്രൻ അധ്യക്ഷനായി. ടി സി പ്രദീപൻ അനുസ്‌മരണ പ്രഭാഷണം നടത്തി. വി ജനാർദനൻ, ആനന്ദ്‌കുമാർ പറമ്പത്ത്, ശ്രീലത, സി രാജീവൻ, പി പി ചന്ദ്രൻ, എസ് കെ സുരേന്ദ്രൻ, പി ദിനേശൻ എന്നിവർ സംസാരിച്ചു. നാലാംതരം തുല്യതയിലൂടെ പഠിച്ച് മുന്നേറി കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ബിരുദമെടുത്ത തയ്യൽതൊഴിലാളി എസ് കെ സുരേന്ദ്രനെ ആദരിച്ചു. പി വി ബാബു സ്വാഗതവും കെ കെ പ്രവീൺ നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.