പാനൂർ :ആധാരം എഴുത്തു അസോസിയേഷൻകല്ലിക്കണ്ടി യൂണിറ്റ് സമ്മേളനം കല്ലിക്കണ്ടി ദുബൈ ടവറിൽ നടന്നു.കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ലത സമ്മേളനം ഉദ്ഘാടനം ചെയ്തു.തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നെല്ലൂർ ഇസ്മയിൽ മാസ്റ്റർ ആദരായനം നടത്തി.
സി.ആർ റിഷിക, എ.സി ശിവനന്ദ്, പി.വി അഥീന, വണ്ണാത്തിപ്പുഴയും, തീരങ്ങളും രചയിതാവ് വി.പി സുരേന്ദ്രൻ എന്നിവർ ആദരവ് ഏറ്റുവാങ്ങി. യൂണിറ്റ് പ്രസിഡണ്ട് കെ.സി മുകുന്ദൻ അധ്യക്ഷനായി. ജില്ലാ പ്രസിഡണ്ട് എം.വി രമേഷ്, ജില്ലാ കമ്മിറ്റി അംഗം രാധാകൃഷ്ണൻ പാനിശേരി, ജില്ലാ ജോയിന്റ് സെക്രട്ടറി
കെ.പി ചന്ദ്രൻ,പി.വി സുരേഷ് ബാബു എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി സജീവൻ കല്ലിക്കണ്ടി സംഘടനാ റിപ്പോർട്ടും, യൂണിറ്റ് സെക്രട്ടറി
എ.സി രാജീവൻ പ്രവർത്തന റിപ്പോർട്ടും, യൂണിറ്റ് ട്രഷറർ കെ.പി റിജിന വരവ് ചിലവ് കണക്കും,കെ.പി റജില അനുശോചന പ്രമേയവും അവതരിപ്പിച്ചു . യൂണിറ്റ് സെക്രട്ടറി എ.സി രാജീവൻ സ്വാഗതവും, കെ.കെ ഷൈബ നന്ദിയും പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം രജീഷ് ദാമോദരൻ പുതിയ ഭാരവാഹികൾക്കായുള്ള തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കെ.സി മുകുന്ദനെ പ്രസിഡണ്ടായും, കെ.പി ചന്ദ്രനെ സെക്രട്ടറിയായും, കെപി റിജിനയെ ഖജാൻജിയായും സമ്മേളനം തിരഞ്ഞെടുത്തു. സമ്മേളനത്തിൽ പങ്കെടുത്ത അംഗങ്ങൾക്ക് ഉപഹാരവും നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.