പാനൂർ:സഹകരണ മേഖലയിലെ മാധ്യമങ്ങളുടെ അനാവശ്യകടന്നു കയറ്റം ചെറുക്കണമെന്നും കേരളത്തിലെ പൊതുസമൂഹത്തിൽ ജനവിശ്വാസം നേടിയ സഹകരണമേഖലയിലെ രണ്ടോ മൂന്നോ സംഘങ്ങളുടെ ക്രമക്കേടുകളുടെ പേരിൽ സഹകരണ മേഖലയിലെ വിശ്വാസം തകർക്കുന്ന വിധത്തിൽ പത്ര ദൃശ്യ മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന തെറ്റായ പ്രചാരണങ്ങൾ കേരള സമൂഹം ചെറുത്തു തോൽപ്പിക്കണ മെന്നും മാധ്യമങ്ങൾ സത്യത്തിൻ്റെ മാർഗത്തിലൂടെ പ്രചരണങ്ങൾ നടത്തണമെന്നും പാനൂരിൽചേർന്ന കെ സിഇസി സംസ്ഥാന വനിതാ സംഗമം പ്രമേയം ആവശ്യപ്പെട്ടു .കരുവന്നൂർ ഉൾപ്പെടെയുള്ള ബാങ്കുകളിൽ സാമ്പത്തിക ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്നപ്പോൾ ബന്ധപ്പെട്ടവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാത്തതും സാമ്പത്തിക പാക്കേജ് നടപ്പിലാക്കാത്തതും പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ വളർത്തിയിട്ടുണ്ട് .
ഇതിനെതിരെ ജനകീയ ബോധവൽക്കരണത്തിലൂടെ നഷ്ടപ്പെട്ട വിശ്വാസത വീണ്ടെടുക്കാൻ സഹകാരികളും ജീവനക്കാരും അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് ഒരുമിക്കണമെന്നും ആവശ്യപ്പെട്ടു .കലക് ഷൻ ഏജൻ്റ് മാരുടെ ഇൻസെന്റീ വെട്ടിക്കുറച്ച നടപടി തിരുത്തണമെന്നും പ്രമേയം നിർദ്ദേശിച്ചു.രണ്ട് ദിവസമായി നടന്നകേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെൻറർ വനിതാ സംഗമത്തിൻ്റെ സമാപന സമ്മേളനം കെ.സി.ഇ.സി.സംസ്ഥാന പ്രസിഡണ്ട് സി.സുജിത്ത് ഉദ്ഘാടനം ചെയ്തു.കെ.പി.ദീപ അദ്ധ്യക്ഷത വഹിച്ചു.പി .വിനിൽ, കെ.സിനി, എൻ.ധന ഞ്ജയൻ, ചന്ദ്രിക പതിയൻ്റവിട, പി.ദിനേശൻ, കെ.പി.റി നിൽ, വി.പി.യദു കൃഷ്ണ, എം കെ.രഞ്ജിത്ത്, ടി.പി.അനന്തൻ, കെ.കുമാരൻ, സജീന്ദ്രൻ പാലത്തായി എന്നിവർ സംസാരിച്ചു.കേരള കോ.ഓപ്പറേറ്റീവ് എംപ്ലോയീസ് സെൻ്റർ വനിതാ സെൽ സംസ്ഥാന കൺവീനറായി കെ.പി.ദീപയേയും ജോയിൻ്റ് കൺവീനർമാരായി വി.സി.ജിഷ, റീബ കൃഷ്ണകുമാർ , കെ.ശ്രീഷ്മ എന്നിവരെയും തെരഞ്ഞെടുത്തു
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post