മാഹി :മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 27,28 തീയതികളിൽ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ സംബന്ധിക്കാൻ പ്രദേശ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനും പുതുച്ചേരി എം പി യുമായ വി. വൈദലിംഗവും മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ വി. നാരായണ സ്വാമിയും മയ്യഴിയിലെത്തുകയാണ്.രാജ്യത്തെ മതേതര ജനാധിപത്യം കേന്ദ്ര ബിജെപി സർക്കാരിന്റെ കൈകളിൽ സുരക്ഷിതമല്ലാത്ത ഇന്നത്തെ അവസ്ഥയിൽ മാറ്റം അനിവാര്യമാണ്.സുരക്ഷ ഭരണ സംവിധാനം മതനിരപേക്ഷത ജീവിതനിലവാരം ഉറപ്പുവരുത്താനും വിഭാഗീയ വർഗീയ ശക്തികൾക്കെതിരെ ശക്തമായ പോരാട്ടം നടത്തി ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ശക്തി പകരേണ്ട ആവശ്യത്തിലേക്കാണ് നേതാക്കന്മാർ മയ്യഴിയിൽ എത്തുന്നത്.ഒക്ടോ: 27ന് രാവിലെ നിരാലംബയായ മുക്കുവൻ പറമ്പിലെ താമസിക്കുന്ന നമ്മുടെ സഹപ്രവർത്തക കലയരശുവിന് പുതിയൊരു ഭവനം നിർമ്മിച്ച് കൊടുക്കുന്നതിന്റെ താക്കോൽ ദാന കർമ്മം വി. വൈദ്യലിംഗവും വി. നാരായണസ്വാമിയും നടത്തപ്പെടുകയാണ്.
അതേദിവസം രാവിലെ 11 മണിക്ക് എം പി യുടെ ഫണ്ടിൽ നിന്നും ലഭിച്ച ഒരു കോടി പത്ത് ലക്ഷം രൂപയ്ക്ക് നിർമ്മിച്ച റോഡുകളുടെ ഉദ്ഘാടനം ചാലക്കര എം. എ. എസ്. എം വായനശാല ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുകയാണ് ഉച്ചയ്ക്ക് മൂന്ന് മണിക്ക് മാഹി ഓപ്പറേറ്റീവ് ടിച്ചർ എജുക്കേഷൻ കോളേജിൽ വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുകയും,പ്രസ്തുത കോളജിൽ എം.പി ഫണ്ടിൽ നിന്ന് അനുവദിച്ച ജനറേറ്റർ കോളേജിന് കൈമാറുന്ന ചടങ്ങും നടക്കുകയാണ്. 28 ന് രാവിലെ റീജണൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിൽ വച്ച് പബ്ലിക് ഇൻറർവ്യൂ നടത്തുന്നതാണ്.
ഉച്ചക്ക് മൂന്ന് മണിക്ക് ഇ. വത്സരാജ് സിൽവർ ജൂബിലി ഹാളിൽ കെ. മോഹനന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച പുനരർപ്പണം സംഗമം പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ വി. വൈദലിംഗം എം പി ഉദ്ഘാടനം ചെയ്യുകയും മുഖ്യ പ്രഭാഷണം വി നാരായണസ്വാമി നടത്തപ്പെടുകയും ചെയ്യും.മുൻ ആഭ്യന്തര വകുപ്പ് മന്ത്രി ഇ വത്സരാജ് മാഹി എംഎൽഎ രമേശ് പറമ്പത്ത് തുടങ്ങി പ്രമുഖ നേതാക്കൾ യോഗത്തിൽ സംബന്ധിക്കും.കെ മോഹനൻ , പി.പി. വിനോദൻ ,കെ.ഹരിന്ദ്രൻ , പി.ശ്യാംജിത്ത്, കെ.പി. രജിലേഷ് , ശ്രീജേഷ് എം.കെ, മുഹമ്മദ് സർഫാസ് സംബന്ധിച്ചു.