പാനൂർ:മഹിളാ ജനതാദൾ നേതാവും മുൻമന്ത്രി പി.ആർ.കുറുപ്പിൻ്റെ സഹധർമിണിയുമായ കെ.പി.ലീലാമ്മയുടെ 24-ാം ചരമവാർഷിക ദിനാചരണം പുത്തൂരിൽ രാഷ്ട്രീയ മഹിളാ ജനതാദൾ സംസ്ഥാന പ്രസിഡൻറ് ഒ.പി. ഷീജ ഉദ്ഘാടനം ചെയ്തു. സ്മൃതി മണ്ഡപത്തിൽ ജനതാദൾ പ്രവർത്തകരും കുടുംബാംഗങ്ങളും ചേർന്ന് പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനത്തിൽ
ലീലാമ്മ ചാരിറ്റബ്ൾ ട്രസ്റ്റ് പ്രസിഡൻ്റ് ഉഷാ രയരോത്ത് അധ്യക്ഷത വഹിച്ചു. കെ.പി.മോഹനൻ എം.എൽ.എ, രാഷ്ട്രീയ മഹിളാ ജനതാദൾ മണ്ഡലം പ്രസിഡൻ്റ് ചന്ദ്രിക പതിയൻ്റവിട, ആർ.ജെ.ഡി.മണ്ഡലം പ്രസിഡൻ്റ് എൻ.ധനഞ്ജയൻ, ചീളിൽ ശോഭ, പി.ഷൈറീന, എം.ബീന, സിനി കുന്നോത്ത്പറമ്പ്,
ഷിജിന പ്രമോദ്, പി.വിമല, രവീന്ദ്രൻ കുന്നോത്ത്, പി.കെ.പ്രവീൺ എന്നിവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post