കുന്നുമ്മക്കര: എൻ ആർ പ്രേഡക്ഷൻസിന്റെ മൂന്നാമത്തെ ചിത്രമായ ‘ചുഴി ‘ യുടെ സ്വിച്ച് ഓൺ കർമ്മം കുന്നുമ്മക്കര തെക്കെ മണക്കാട് വച്ച് മാഹി അപർണ്ണജ്വല്ലറി ഉടമ രാധാകൃഷ്ണൻ നിർവ്വഹിച്ചു. ഗോപകുമാർ തളിപ്പറമ്പ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രജേഷ് പയ്യോളിയുംക്യാമറ സജീഷ് രാഗവും നിർവ്വഹിക്കുന്നത്. ചിത്രത്തിന്റെ അസോസിയേറ്റ് ഡയരക്റ്റർ ജിബിൻ മൈക്കിൾ. മേക്കപ്പ് സുധി കരിയാട് പ്രധാന വേഷങ്ങൾ അഭിനയിക്കുന്നത് പി നാസർ കരിയാട്, രമേശ് കിടഞ്ഞി, വീണാ ലക്ഷ്മി മട്ടന്നൂർ, വൈഗ ആയഞ്ചേരി, ആതിര പാനൂർ എന്നിവരാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് കുന്നുമ്മക്കര , കരിയാട്, തലശ്ശേരി, തുരുത്തിമുക്ക് എന്നീ പ്രദേശങ്ങളിൽ നടക്കും.