കണ്ണൂർ : തളിപ്പറമ്പ് റൂഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗജന്യ റസിന്‍ ആര്‍ട്ട് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ അവസാന വാരം തുടങ്ങുന്ന ആറ് ദിവസത്തെ പരിശീലനത്തില്‍ 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ബി പി എല്‍ റേഷന്‍ കാര്‍ഡുള്ളവര്‍, കുടുംബശ്രീ അംഗങ്ങള്‍, കുടുംബശ്രീ അംഗത്തിന്റെ കുടുംബാംഗങ്ങള്‍, ഏതെങ്കിലും സ്വാശ്രയ സംഘത്തില്‍ (എസ് എച്ച് ജി) അംഗം, എസ് എച്ച് ജി അംഗത്തിന്റെ കുടുംബാംഗങ്ങള്‍, തൊഴിലുറപ്പ് പദ്ധതിയില്‍ കുറഞ്ഞത് 30 ജോലി എടുത്തവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 15നകം അപേക്ഷിക്കുക. ഫോണ്‍: 0460 2226573.