കണ്ണൂർ: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ആനുകൂല്യം നേടുന്നതിന് ആധാര്‍ ബന്ധിത അക്കൗണ്ട് നിര്‍ബന്ധമായ സാഹചര്യത്തില്‍ ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്ക് സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണെന്ന് തപാല്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, ഒരു മൊബൈല്‍ ഫോണ്‍ സഹിതം 200 രൂപയുമായി പോസ്റ്റ്മാന്‍ വഴിയോ പോസ്റ്റ് ഓഫീസില്‍ നേരിട്ടോ ഹാജരായി അക്കൗണ്ട് തുടങ്ങാം. ആധാര്‍ ബന്ധിത അക്കൗണ്ട്, ഇ കെ വൈ സി സൃഷ്ടിക്കുകയും കൃഷിഭവനില്‍ ഭൂരേഖ സമര്‍പ്പിക്കുകയും വേണം. രണ്ട് ഹെക്ടര്‍ വരെ കൃഷിയോഗ്യമായ ഭൂമിയുള്ള അര്‍ഹരായ ചെറുകിട കഷകര്‍ക്ക് അക്കൗണ്ടിലേക്ക് മൂന്ന് ഗഡുക്കളായി 2000 രൂപ വീതം സര്‍ക്കാര്‍ നേരിട്ട് നിക്ഷേപിക്കുന്ന പദ്ധതിയാണിത്.