തലശ്ശേരി :പ്രസിദ്ധ സംഗീത സംവിധായകൻ കെ.രാഘവൻ മാസ്റ്ററുടെ ഓർമ്മദിനം വിപുലമായ പരിപാടികളോടെ ആചരിക്കാൻ സംഘാടക സമിതി രൂപീകരിച്ചു.
സംഗീത സവിധായകനും ഗായകനും ഫുട്ബോൾ കളിക്കാരനുമായിരുന്ന കെ. രാഘവൻ മാസ്റ്ററുടെ ജന്മദേശം തലശ്ശേരിയാണ്.
ഒക്ടോബർ 19 ന് വ്യാഴാഴ്ചയാണ് കെ.രാഘവൻ മാസ്റ്റർ സ്മൃതി ദിനം. അന്ന് കാലത്ത് തലശ്ശേരിയിൽ കെ രാഘവൻ മാസ്റ്റർ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും തുടർന്ന് ഗാനാർച്ചനയും നടത്തും. വൈകിട്ട് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും.
സ്വാഗത സംഘ രൂപീകരണ യോഗം തലശ്ശേരി നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. മുനിസിപ്പൽ ചെയർപേർസൺ ജമുനാ റാണി ടീച്ചർ യോഗം ഉദ്ഘാടനം ചെയ്തു.രാഘവൻ മാസ്റ്റർ ഫൗണ്ടേഷൻ ചെയർമാനും ഗായകനുമായ വി.ടി.മുരളി കാര്യപരിപാടികൾ വിശദീകരിച്ച് ആമുഖ ഭാഷണം നടത്തി.കെ.കെ. മാരാർ , എ .എം. ദിലീപ് കുമാർ , സുരേഷ് കൂത്തുപറമ്പ് , യതീന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ ആശംസയർപ്പിച്ചു. നാടക് പ്രതിനിധി വിനോദ് നെരോത്ത് സ്വാഗത സംഘം പാനൽ അവതരിപ്പിച്ചു.രാഘവൻ മാസ്റ്ററുടെ ഗാനങ്ങൾ ഗായികാ ഗായകൻമാർ ആലപിച്ചു. പ്രദീപ് ചൊക്ലി സ്വാഗത ഭാഷണവും വേലായുധൻ എടച്ചേരി കൃതജ്ഞതാ ഭാഷണവും നടത്തി.കെ.കെ. മാരാർ ചെയർമാനും വി.ടി.മുരളി ജനറൽ കൺവീനറും സുശീൽ കുമാർ തിരുവങ്ങാട് പ്രോഗ്രാം കമ്മിറ്റി കൺവീനറുമായുള്ള സംഘാടക സമിതി രൂപീകരിച്ചു. കലാസാഹിത്യ സാംസ്കാരിക മാദ്ധ്യമ രംഗത്തുള്ള പ്രമുഖർ സംഘാടകസമിതി അംഗങ്ങളാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post