പാനൂർ :ഓൾ കേരള ഫോട്ടോഗ്രാഫേർസ് അസോസിയേഷൻ പാനൂർ മേഖല വാർഷിക സമ്മേളനം സുമംഗലി ഓഡിറ്റോറിയത്തിൽ നടത്തി.
മേഖലാ പ്രസിഡന്റ് കെ.ടി.സുബീഷിന്റെ അദ്ധ്യക്ഷതയിൽ ,കണ്ണൂർ ജില്ല പ്രസിഡന്റ് രാജേഷ് കരേള , സമ്മേളനം ഉദ്ഘാടനം ചെയ്തു.സംസ്ഥാന ഇൻഷൂറൻസ് കോ ഓഡിനേറ്റർ പി.ടി.കെ.രജീഷ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
കണ്ണൂർ ജില്ല ട്രഷറർ സുനിൽ വടക്കുമ്പാട് , ജില്ല ക്ഷേമനിധി കോ ഓർഡിനേറ്റർ അബ്ദുൽ മുത്തലിബ് എന്നിവർ പ്രസംഗിച്ചു.മേഖലാ സെക്രട്ടറി പ്രവർത്തനറിപ്പോർട്ടും ട്രഷറർ സി.വി.ശരത്ത് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.സാന്ത്വനം ബൈലോ കരട് അവതരണം മേഖലാ
കോ ഓർഡിനേറ്റർ രാഗേഷ് പാലക്കൂൽ നിർവ്വഹിച്ചു.
പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post