പാനൂർ :കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ഈ മാസം എട്ടിന് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 1973ൽ എസ് എസ് എൽ സി പൂർത്തിയാക്കി പുറത്തിറങ്ങിയവരുടെ സംഗമമാണ് ഞായറാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ നടക്കുക.കൂട്ടായ്മ പി. പി. ബാബുവിന്റെ അധ്യക്ഷതയിൽ . കെ. പി. മോഹനൻ എം എൽ എ ഉൽഘാടനം ചെയ്യും. ഡോ. കെ. വി. ശശിധരൻ മുഖ്യപ്രഭാഷണം നടത്തും. പ്രിൻസിപ്പൽ എം.ശ്രീജടീച്ചർ, ഹെഡ്മിസ്ട്രസ്സ് ടി.ടി.രേഖടീച്ചർ, പി.കെ. പ്രവീൺ തുടങ്ങിയവർ സംബന്ധിക്കും. അധ്യാപകരെ ആദരിക്കൽ, അനുഭവങ്ങൾ പങ്കിടൽ, കലാപരിപാടികൾ നടക്കും.കെ.പി. അനന്തൻ മാസ്റ്റർ, പി.പി. ബാബു, എം.. പി.യൂസഫ് ,എം.വി. അഹമ്മദ്, ടി. അബ്ദുള്ള ,ബാലൻ കരുവാൻ കണ്ടിയിൽ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.